• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?

MOST POPULAR

UAE NEWS

1/11/25

ഹൃദയസ്പർശിയായ സ്നേഹം വിളമ്പി ഷെയ്ഖ് മുഹമ്മദ്

ദുബായ് ∙ ഒരു രാജ്യം സ്നേഹത്തോടെ ആദരിക്കുന്ന നേതാവിന്റെ വിനയം ഒരു നിമിഷംകൊണ്ട് ലോകം കണ്ടറിഞ്ഞ കാഴ്ച! യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാളിലൂടെ നടന്നുപോകുമ്പോൾ ഒരു സ്ത്രീക്ക് വഴിയൊരുക്കാൻ വേണ്ടി സ്വയം നിന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.

QATAR NEWS

31/10/25

സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി

ദോഹ ∙ വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

OMAN NEWS

ഇന്ത്യൻ സ്‌കൂൾ ബൗഷറിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബൗഷറിൽ 77-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പ്രമേയമായ ''വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ'' ആധാരമാക്കി, പ്രത്യേക അവതരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

KUWAIT NEWS

1/11/25

കുവൈത്തിൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം കുറഞ്ഞു

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളുമായി കുവൈത്ത് മുന്നോട്ട്. ലഹരിക്കടത്തും വ്യാപാരവും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സഊദ് അൽ സബാഹ് അറിയിച്ചു. സാമൂഹിക സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിലാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ കണക്കുകൾ പ്രകാരം, ശക്തമായ സുരക്ഷാ പരിശോധനകളും അതിർത്തി നിയന്ത്രണങ്ങളും ഫലപ്രദമായതോടെ 2025-ൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം വരെ കുറഞ്ഞു.

BAHRAIN NEWS

1/11/25

‘നൂറോളം വനിതാ ടീച്ചർമാർക്കിടയിലെ ഏക പുരുഷാധ്യാപകൻ;

പ്രവാസം ഒരുകാലത്തും എന്റെ സ്വപ്നമായിരുന്നില്ല. അധ്യാപനത്തോടുള്ള അടങ്ങാത്ത അഭിനിവേശം, എന്നെ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ എത്തിച്ചു. എന്നാൽ, വിവാഹാനന്തരം എന്റെ ജീവിതത്തിന്റെ ക്യാൻവാസ് വലുതായി. അസമിലെയും പിന്നീട് അരുണാചൽ പ്രദേശിലെയും വന്യമായ ഭൂപ്രകൃതിയിലേക്ക് അധ്യാപകനായി ചേക്കേറി. ആറ് പച്ചക്കുന്നുകൾക്ക് നടുവിലെ സിയോം വാലി പബ്ലിക് സ്കൂളിലെ സേവനത്തിനിടയിലാണ്, തികച്ചും ആകസ്മികമായി പ്രവാസം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

KERALA NEWS

പരിഹാസത്തിന് മറുപടി ചേർത്തുപിടിക്കലും ചായയും; അധിക്ഷേപിച്ച വ്യക്തിയോട് ക്ഷമിച്ച് ലിന്റോ ജോസഫ്

മുക്കം: സമൂഹമാധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയയാൾക്ക്‌ മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കി ലിന്റോ ജോസഫ് എംഎൽഎ. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. ശാരീരിക പരിമിതികളെ പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎൽഎ, പരാതി പിൻവലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയത്.

INDIA NEWS

1/11/25

ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്. നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു.

WORLD NEWS

അഫ്ഗാനിസ്ഥാനുമായി കൂട്ടുകൂടാൻ ചൈന; വഖാൻ ഇടനാഴി സജീവമാകും, പാകിസ്താനെ കൈവിടുന്നു

ബീജിംഗ: പാകിസ്താനിലെ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിലേക്ക് ശ്രദ്ധകൂടുതൽ കൊടുത്ത് ചൈന. അഫ്ഗാനിസ്ഥാനുമായി നേരിട്ട് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനയെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ വഖാൻ ഇടനാഴി (Wakhan Corridor) സജീവമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. പാകിസ്താനെ ഒഴിവാക്കി ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്' പദ്ധതിക്ക് പുതിയൊരു പാത കണ്ടെത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.പാകിസ്താനിലെ ക്രമസമാധാന നില വഷളാകുന്നതും ചൈനീസ് പൗരന്മാർക്കും ആസ്തികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുമാണ് ചൈനയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ചൈന പടിപടിയായി പിന്മാറുന്നതായാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ആക്രമണങ്ങളെത്തുടർന്ന് ഗ്വാദറിലെ എല്ലാ ഗ്രൗണ്ട് ഓപ്പറേഷനുകളും ചൈന നിർത്തിവെച്ചിരിക്കുകയാണ്. ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഈ തുറമുഖം. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതോടെ പാകിസ്താനെ ഒരു സുരക്ഷിത വ്യാപാര കേന്ദ്രമായി കാണാൻ ചൈന ഭയപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലുള്ള 350 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് വഖാൻ ഇടനാഴി. ഇത് അഫ്ഗാനിസ്ഥാനെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പർവ്വതനിരകൾ നിറഞ്ഞ ദുർഘടമായ പാതയാണെങ്കിലും, പാകിസ്താനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ ഇടനാഴി സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പ്രാദേശിക കണക്റ്റിവിറ്റിയുടെ പ്രധാന കേന്ദ്രമായി മാറാൻ ഈ പാതയിലൂടെ സാധിക്കും. എങ്കിലും നിരവധി പ്രതിസന്ധികൾ ചൈനയ്ക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മറികടക്കേണ്ടതുണ്ട്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശത്തുകൂടിയുള്ള ഈ പാതയിലൂടെയുള്ള യാത്രയും നിർമ്മാണ പ്രവർത്തനങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശം നിലവിൽ വികസനം എത്താത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒട്ടും തന്നെയില്ലാത്തതുമായ ഒന്നാണ്. ഒരു വ്യാപാര പാതയ്ക്ക് ആവശ്യമായ റോഡുകളോ മറ്റ് സംവിധാനങ്ങളോ അവിടെ നിലവിലില്ല. ഏകദേശം 350 കിലോമീറ്റർ നീളമുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശം കൈകാര്യം ചെയ്യുന്നത് സാങ്കേതികമായി പ്രയാസകരമാണ്.

BUSINESS NEWS

31/10/25

സ്വർണവില വീണ്ടും കൂടി

കൊച്ചി: തുടർച്ചയായി കുറഞ്ഞ സ്വർണവില വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് വില വർധിച്ചത്. ഇന്ന് രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

SPORTS NEWS

29 വയസ്സ്, അൺ ക്യാപഡ്; എന്നിട്ടും DC നൽകിയത് 8.4 കോടി ; ആരാണ് ആഖിബ് നബി?

ഐ പി എൽ 2026 ന് മുന്നോടിയായി നടന്ന മിനി താരലേലത്തിൽ എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ആഖിബ് നബി ദറിനെ സ്വന്തമാക്കാനുള്ള നീക്കം. 8.4 കോടി രൂപയ്ക്കാണ് ഡൽഹി ആഖിബിനെ വാങ്ങിയത്. അടിസ്ഥാന വില 30 ലക്ഷം രൂപയാണ് ആഖിബിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ 28 മടങ്ങ് ഉയര്‍ന്ന വിലയ്ക്കാണ് അദ്ദേഹം വിറ്റുപോയത്. 29കാരനായ ഇദ്ദേഹം ആദ്യമായാണ് ഐപിഎല്‍ കരാര്‍ നേടുന്നത്. ജമ്മു കശ്മിരിലെ ബാരമുള്ളയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറാണ്.

PRAVASAM NEWS

ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയാകുന്നു; പുതിയ വ്യാപാരക്കരാർ ഉടൻ

ന്യൂഡൽഹി: വ്യാപാരമേഖലയിൽ ഇന്ത്യയുമായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ. ആഗോളവാണിജ്യമേഖല വ്യാപാരയുദ്ധങ്ങൾക്കും തീരുവ പ്രതിസന്ധിക്കുമിടെ കുരുങ്ങി കിടക്കുന്ന വേളയിൽ, ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയായി മാറാൻ പോകുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കൂട്ടാളിയാകും ഗൾഫ് കോഓപറേഷൻ കൗൺസിൽ (GCC) എന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവ അടങ്ങുന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.