• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം വരുന്നു

13/01/2026

Editor

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) നിലപാട് കടുപ്പിക്കുന്നു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാക്തമക നിലപാടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവെക്കാന്‍ കെ.ജി.എം.സി.ടി.എ തിരുമാനിച്ചു. ഇന്ന് മുതല്‍ ഉദ്ദേശിച്ച സമരം ഇന്നലെ വൈകി നടന്ന മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളേജ് കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. സമര ത്തിന്റെ പ്രാരംഭ സൂചനയെന്ന നിലയില്‍ ഒപി സേവനങ്ങളും ബഹിഷ്‌കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 19ന് രണ്ടം ഘട്ടമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോ ളേജുകളിലെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിരാഹാര സത്യാഗ്രഹവും ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ട ത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദിര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡി.എയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തൂ ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരംഗത്തുണ്ട്. ചട്ടപ്പടി സമരവും നി സ്സഹകരണ സമരവും നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് ഒപി നിര്‍ത്തിവെച്ചുള്ള സമരവും നടത്തി. റിലേ ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യ ക്ഷസമരത്തിലേക്ക് കടന്നതോടെ കഴിഞ്ഞ നവംബറില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ ആ രോഗ്യമന്ത്രി ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലി ക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്‌നാര ബിഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ സമര ങ്ങാളോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിരക്കിലുള്ള ശമ്പളമായതിനാല്‍ സംസ്ഥാന നിരക്കിലുള്ള പെന്‍ ഷന്‍ സീലിംഗ് ഏര്‍പ്പെടുത്തടിയത് അന്യായമാണെന്നും അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു

LATEST NEWS

ആഗോള അയ്യപ്പസംഗമത്തിൽ 7 കോടിയുടെ വൻ അഴിമതി, അന്വേഷണം വേണം- രമേശ് ചെന്നിത്തല

'നീ അവിടെ പോയി ഇരിക്കെടാ' എന്ന് പറഞ്ഞതൊക്കെ വീട്ടിലുണ്ടാകുന്ന കാര്യമല്ലേ- വി.ഡി. സതീശൻ

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

ഒഡീഷയിലും കേരളത്തിലും പണിമുടക്ക് കാര്യമായി ബാധിച്ചു; മറ്റു സംസ്ഥാനങ്ങളിലെ സമരം ഇങ്ങനെ...

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.